Covid19
പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ്

കൊല്‍ക്കത്ത | പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ്. 85കാരനായ ചാറ്റര്‍ജിയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ അസുഖബാധിതനായിരുന്ന സൗമിത്ര ചാറ്റര്‍ജിയെ ഇന്നലെയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. ഫലം പോസിറ്റീവാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
സംവിധായകന്‍ സത്യജിത് റേയുടെ സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി സിനിമാ രംഗത്തെത്തിയത്. പത്മഭൂഷന്‍ ബഹുമതിയും മികച്ച നടനുള്ള ദേശീയ അവാര്‍ഡ്, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----