Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 3.കോടി 56 ലക്ഷം കടന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | മഹാമാരിയായ കൊവിഡിന്റെ പിടിയില്‍ ലോകത്ത്് ഇതിനം അകപ്പെട്ടത് മൂന്ന് കോടി 56 ലക്ഷം
ജനങ്ങളെന്ന് കണക്കുകള്‍. കൃത്യമായി പറഞ്ഞാല്‍ 35,692,654 പേര്‍ക്ക് വൈറസ് പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1,045,827 പേരടെ ജീവനകള്‍ ഇതിനകം വൈറസ് എടുത്തു. 26,858,631 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായുള്ളത്. പ്രസിഡന്റിന് അടക്കം കൊവിഡ് സ്ഥിരീകരിച്ച അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ 7,678,108 കേസുകളും 214,990 മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ 6,682,073 കേസുകളും 103,600 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ദിനേനയുള്ള ലോകവ്യാപനം പല ദിവസങ്ങളിലും അമേരിക്ക് മുകളിലാണ്. ബ്രസീല്‍ 4,940,499 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 146,773 മരണങ്ങളും റഷ്യയില്‍ 1,225,889 കേസുകളും 21,475 മരണങ്ങളും ഇതിനകം റിപ്പോര്‍്ട്ട് ചെയ്തതായണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.