Connect with us

Kerala

സ്വര്‍ണക്കടത്തിലെ അവാസന കണ്ണിയെ വരെ പിടിക്കും: വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണണം ശരിയായ ദിശയിലാണ് മുന്നോട്ട്‌പോകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അന്വേഷണ കാര്യത്തില്‍ സി പി എം വേവലാതിപ്പെടേണ്ട. അവസാന കണ്ണിയെ വരെ പിടിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലാത്തത് കൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് കോടതി സ്റ്റേ നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ വി മുരളീധരന്‍ ഇടപെട്ടുവെന്ന ആരോപണവുമായി സി പി എം രംഗത്തെത്തിയിരുന്നു. നയതന്ത്ര ബാഗേജ് വഴിയല്ല കടത്ത് നടന്നതെന്ന നിലപാടായിരുന്നു മുരളീധരന്റേത്. എന്നാല്‍ ഇത് തള്ളിയ എന്‍ ഐ എ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

Latest