Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും ഭാര്യക്കും കൊവിഡ്

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
നേരത്തെ ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. . എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്‍ര് ട്രംപിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്സ്. ചൊവ്വാഴ്ച ക്ലീവ്‌ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലും ട്രംപിനൊപ്പം ഹോപ് ഹികസ് ഉണ്ടായിരുന്നു. ഇവരില്‍ നിന്നാകാം ട്രംപിനും കുടുംബത്തിനും കൊവിഡ് ലഭിച്ചതെന്നാണ് സംശയം.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും മരണങ്ങളും നടന്ന രാജ്യാണ് അമേരിക്ക. പ്രസിന്റ് ട്രംപിന്റെ കൊവിഡ് നയത്തിനെതിരെ വ്യാപക പരാതികളും ഉയര്‍ന്നിരുന്നു. നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയങ്ങളിലൊന്നാണ് സര്‍ക്കാറിന്റെ കൊവിഡ് നയം. റിപ്പബ്ലിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികൂടിയായ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബൈഡനടക്കമുള്ളവര്‍ കടുത്ത ആരോപങ്ങളാണ് ഉയര്‍ത്തുന്നത്. ഇതിനിടെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

 

 

Latest