Connect with us

National

ഹത്രാസ് സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടി

Published

|

Last Updated

ഹത്രാസ് | കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയുടെ മൃതദേഹം അര്‍ധരാത്രി സംസ്‌കരിച്ചതില്‍ വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷന്‍ ഉത്തര് പ്രദേശ് ഡി.ജി.പിക്ക് കത്ത് നല്‍കി. യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി രണ്ടരക്ക്, കുടുംബാംഗങ്ങളെ അറിയിക്കാതെ സംസ്‌കരിച്ചതിനെ അപലപിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് വിശദീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യുപിഎയിലെ ഹത്രാസില്‍ മാതാവിനൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് നാല് ഉന്നത ജാതിക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. പിന്നീട് അവശനിലയില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം മരിക്കുകയായിരുന്നു.

ഗ്രാമത്തില്‍ പ്രതിഷേധം ഉണ്ടാകുന്നത് തടയാനാണ് അര്‍ധരാത്രി തന്നെ സംസ്‌കാരം നടത്തിയതെന്നാണ് ദലിത് സമുദായ നേതാക്കളും വനിതാ അവകാശ പ്രവര്‍ത്തകരും പറയുന്നത്.

പീപ്പിള് എഗയിന്‍സ്റ്റ് റെയ്പ് ഇന്ത്യന്‍ ഇന്ത്യ എന്ന സംഘടനയുടെ നേതാവായ യോഗിത ഭയാനയെപ്പോലുള്ള സ്ത്രീ അവകാശ പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിര് ഭയ കേസില്‍ പോലും ഇത്തരമൊരു സംഭവം ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ഉത്തരം വേണം. ഒരു ദളിത് കുടുംബത്തോട് മാത്രമേ ഇത് ചെയ്യാന് കഴിയൂവെന്നും അവര്‍ തിരിച്ചടിക്കില്ലെന്ന് അവര്‍ക്ക് അറിയാമെന്നും ഭയാന പറഞ്ഞു.

മരണത്തിലും ദുഃഖാചരണത്തിലും പെണ് കുട്ടിക്കും കുടുംബത്തിനും അന്തസ്സ് നിഷേധിക്കപ്പെടുകയാണെന്ന് ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമണ്‍സ് അസോസിയേഷന് സെക്രട്ടറി കവിത കൃഷ്ണന് പറഞ്ഞു.

---- facebook comment plugin here -----

Latest