Connect with us

Covid19

കൊവിഡ്: പത്തനംതിട്ടയില്‍ 700 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് ബാധിതരായ 700 പേര്‍ വീടുകളില്‍ ചികിത്സയില്‍. സ്വകാര്യ ആശുപത്രികളില്‍ 110 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. 1,741 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ആകെ 19,351 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 41 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്. കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 82 പേര്‍ രോഗമുക്തരായി.

നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 1,991 പേര്‍ രോഗികളായുണ്ട്. ഇതില്‍ 1,916 പേര്‍ ജില്ലയിലും 75 പേര്‍ ജില്ലക്കു പുറത്തും ചികിത്സയിലാണ്. 1,602 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.28 ശതമാനമാണ്.

Latest