Connect with us

Covid19

കോഴിക്കോട്  അഞ്ച് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോഴിക്കോട്  | അഞ്ചുമാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് റെസിയാന്‍ ആണ് മരിച്ചത്.

കടുത്ത പനിയെത്തുടര്‍ന്ന് ഇന്ന് രാവിലെ 6.05 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുഞ്ഞിനെ എത്തിച്ചത്.ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെ അപ്പോള്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് അറിയുന്നത്.
ഈ സമയം തന്നെ ആന്റിജന്‍ പരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 6.15 ഓടു കൂടി കുഞ്ഞ് മരിച്ചു. അതേസമയം കുഞ്ഞിന് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.