Connect with us

Covid19

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം: സര്‍വകക്ഷി യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതാരാവസ്ഥയിലെത്തിയിരിത്തെ പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കണ്‍ഫറന്‍സ് വഴി വൈകിട്ടാണ് യോഗം ചേരുക. പ്രതിദിന രോഗബാധിതരുടെ എണ്ണം 7000 ത്തിന് മുകളിലേക്ക് എത്തിയ സാഹചര്യത്തിലാണ് യോഗം. വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനുള്ള തീരുമാനങ്ങളാകും യോഗത്തിലുണ്ടാകുക. പോലീസിനെ അടക്കം ഉപയോഗിച്ചാകും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശനമാക്കുക. ശിക്ഷാനടപടികളും കടുപ്പിക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ യു ഡി എഫും പോഷകസംഘടനകളും നടത്തിയ ആള്‍ക്കൂട്ടസമരങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു. എന്നാല്‍ ആള്‍ക്കൂട്ട സമരങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ബി ജെ പി ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല.