എ പി അബ്ദുല്ലക്കുട്ടി ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റ്

Posted on: September 26, 2020 4:15 pm | Last updated: September 26, 2020 at 11:23 pm

ന്യൂഡല്‍ഹി | ദേശീയതലത്തില്‍ ബി ജെ പി സംഘടനാ തലത്തില്‍ അഴിച്ചുപണി. എ ബി അബ്ദുല്ലക്കുട്ടി ഇനി മുതല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി ജെ പിയുടെ ദേശീയ വക്താവ്. മലയാളിയായ ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറി. പുതിയ ദേശീയ ഭാരവാഹികളെ ഇന്ന് ഉച്ചക്ക് ശേഷമാണ് ബി ജെ പി പ്രഖ്യാപിച്ചത്.

കേരളത്തില്‍ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിയിരിക്കെയാണ് ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ കോണ്‍ഗ്രസ് നേതാവായ എ പി അബ്ദുല്ലക്കുട്ടി വരുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ നിന്നും കുമ്മനം രാജശേഖരന്‍ ദേശീയ വൈസ് പ്രസിഡന്റാകുമെന്നാണ് ഏവരും കരുതിയിരുന്നത്. കുമ്മനത്തിനെ കൂടാതെ ശോഭാ സുരേന്ദ്രന്റെ പേരും ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇവരെയെല്ലാം വെട്ടിയാണ് അബ്ദുല്ലക്കുട്ടി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റാകുന്നത്. വി മുരളീധരും കെ സുരേന്ദ്രനുമടക്കമുള്ള ഗ്രൂപ്പിന്റെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.