Connect with us

Kasargod

 ബേക്കല്‍ ഉസ്‌താദ് അനുസ്മരണ പ്രാര്‍ഥന ഞായറാഴ്ച 

Published

|

Last Updated

ദേളി | സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാലുമായിരുന്ന ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ഥന സംഗമം സെപ്റ്റംബര്‍ 27 ഞായറാഴ്ച്ച രാവിലെ 10ന്. താജുല്‍ ഉലമാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പ്രാര്‍ഥനാ സംഗമത്തിന് പ്രസിഡന്റ് സയ്യിദ്‌ കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.

സയ്യിദ്‌സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, എ പി അബ്ദുല്ലമുസ്‌ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവികുട്ടശ്ശേരി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെസിറോഡ്, മുഹമ്മദലിസഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, ലത്തീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍വഹാബ് തൃകരിപ്പൂര്‍, അബ്ദുല്‍കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, സി എച്ച് ഇബ്‌റാഹീം സഅദി വിട്ടല്‍, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ ഹമീദ് സഅദി, സലാഹൂദ്ദീന്‍ അയ്യൂബി, ആബിദ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

Latest