Connect with us

International

വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തി; ബംഗ്ലാദേശില്‍ ഏഴ് അവാമി ലീഗ് നേതാക്കള്‍ക്ക് വധശിക്ഷ

ഏഴു പേരുടെയും അഭാവത്തിലായിരുന്നു വിചാരണ നടത്തി ശിക്ഷ വിധിച്ചത്.

Published

|

Last Updated

ധാക്ക |  ബംഗ്ലാദേശില്‍ ഏഴു മുതിര്‍ന്ന അവാമി ലീഗ് നേതാക്കള്‍ക്കു വധശിക്ഷ വിധിച്ച് കോടതി.. 2024ലെ വിദ്യാര്‍ഥിപ്രക്ഷോഭം അടിച്ചമര്‍ത്തിയതിന്റെ പേരിലാണു നേതാക്കള്‍ക്ക് ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ -2 വധശിക്ഷ വിധിച്ചത്.

അവാമി ലീഗ് ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഒബൈദുള്‍ ഖാദര്‍, എ.എഫ്.എം ബഹാവുദ്ദീന്‍ നസീം, മുന്‍ മന്ത്രി മുഹമ്മദ് അലി അറഫാത്ത്, ഷേക്ക് ഷംസ് പറാഷ്, മയിനുള്‍ ഹുസൈന്‍ ഖാന്‍ നിഖില്‍, സദ്ദാം ഹുസൈന്‍, ഷേഖ് വാലി ആസിഫ് എനാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.ഏഴു പേരുടെയും അഭാവത്തിലായിരുന്നു വിചാരണ നടത്തി ശിക്ഷ വിധിച്ചത്.

ജനുവരി 22-ന് ട്രിബ്യൂണല്‍ പ്രതികള്‍ക്കെതിരെ ഏഴ് കുറ്റങ്ങള്‍ ചുമത്തുകയും ഫെബ്രുവരി 17-ന് വിചാരണ ആരംഭിക്കുകയും ചെയ്തു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനായി പ്രതികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും, പ്രകോപനപരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനകള്‍ നടത്തിയെന്നും, അക്രമങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ ചേര്‍ന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാജ്യത്തുടനീളം കൊലപാതകങ്ങള്‍, വധശ്രമങ്ങള്‍, വ്യാപകമായ അക്രമങ്ങള്‍ എന്നിവയ്ക്ക് കാരണമാകും വിധം വിവിധയിടങ്ങളില്‍ സായുധ ആക്രമണങ്ങള്‍ക്കും കഠിനമായ അടിച്ചമര്‍ത്തലുകള്‍ക്കും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കും പ്രതികള്‍ നേതൃത്വം നല്‍കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

Content Highlights: The International Crimes Tribunal-2 in Bangladesh sentenced seven senior Awami League leaders to death over the deadly crackdown on the 2024 student protests. The verdict was delivered in absentia against top figures including Awami League General Secretary Obaidul Quader and former minister Mohammad Ali Arafat.

---- facebook comment plugin here -----

Latest