സഊദിയില്‍ 24 മണിക്കൂറിനിടെ 30 കൊവിഡ് മരണം; 1,007 പേര്‍ക്ക് രോഗമുക്തി

Posted on: September 24, 2020 9:17 pm | Last updated: September 24, 2020 at 10:21 pm

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 30 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 498 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം. 1,007 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ജിദ്ദ (56)യിലാണ്.

രോഗബാധിതരെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച 46,037 സ്രവ പരിശോധനകളാണ് നടന്നത്. ആകെ പരിശോധനകളുടെ എണ്ണം 62,36,859 ആയി. മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 4,599 ആളുകള്‍ മരണപ്പെടുകയും, 331,857 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും , 314,793 പേര്‍ രോഗമുക്തി നേടുകയും ചെയ്തതോടെ അസുഖം ഭേദമായവരുടെ നിരക്ക് 94.85 ശതമാനായി,ചികിസലയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറാവാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് 12,465 പേര്‍ ഇവരില്‍ 1090 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.