സഊദിയിൽ വാഹനാപകടം: മൂന്ന് മലയാളി യുവാക്കൾ മരിച്ചു

Posted on: September 24, 2020 2:40 pm | Last updated: September 24, 2020 at 2:40 pm
അൻസിഫ്, സനദ്, മുഹമ്മദ് ഷഫീഖ്

ദമാം | സഊദിയിലെ ദമാം-അൽഖോബാർ ഹൈവേയിൽ ദഹ്റാൻ മാളിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരണപെട്ടു.
മലപ്പുറം കുന്നുംപുറം തൈക്കാട് വീട്ടിൽ സൈതലവി ഹാജിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഡിവൈഡറിൽ  ഇടിച്ചു മറിയുകയായിരുന്നു. മുന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ദമാം സെൻട്രൽ മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് പേരുടെയും കുടുംബം ദമാമിലുണ്ട്.

ദമാം  ഇന്റർനാഷണൽ ഇന്ത്യൻ സ്കുളിലെ പൂർവ വിദ്യാർഥികളായിരുന്നു മൂന്ന് പേരും. മരണപ്പെട്ട സനദ് ബഹ്‌റൈനിൽ തുടർ പഠനം നടത്തിവരികയാണ്. മുഹമ്മദ് ഷഫീഖ്‌, അൻസിഫ് എന്നിവർ ദമാമിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.

ALSO READ  പ്രവാസമിനിയും തുടരും, പക്ഷേ...