Connect with us

Covid19

പത്തനംതിട്ടയില്‍17,458 പേര്‍ നിരീക്ഷണത്തില്‍; 265 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധിതരായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചു. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത 265 പേരാണ് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 1,399 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,348 പേര്‍ ജില്ലയിലും 51 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 1,385 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 188 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 17,458 പേര്‍ നിരീക്ഷണത്തിലാണ്.

ഇന്ന് 223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 173 പേര്‍ സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചവരാണ്. 29 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ കീരിക്കാട്ടെ 11 ദിവസം പ്രായമുളള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ 6,282 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 4,842 ആണ്. 2,191 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.7 ശതമാനമാണ്.

Latest