ആമസോൺ ഇനി മലയാളത്തിലും

Posted on: September 23, 2020 4:11 pm | Last updated: September 23, 2020 at 4:11 pm


കൊച്ചി | മുൻനിര ഓൺലൈൻ വിപണന ശൃംഖലയായ ആമസോൺ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി ആമസോണിൽ മലയാളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി ഇന്റർഫേസ് നവീകരിച്ചു. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകൾ.

പ്രാദേശിക ഭാഷകൾ എത്തിയതോടെ ആമസോൺ ഉപയോഗത്തിലെ ഭാഷാ പ്രശ്‌നത്തിന് പരിഹാരമായി. ഇതിലൂടെ അടുത്ത ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി 200മുതൽ 300 ദശലക്ഷം വരെ അധിക ഉപഭോക്താക്കൾക്ക് ആമസോണിന്റെ ഇ – കൊമേഴ്‌സ് സേവനങ്ങൾ ആയാസരഹിതമായി ഉപയോഗിക്കാനായേക്കും.

ALSO READ  ആകര്‍ഷക ഓഫറുകളുള്ള ആമസോണ്‍ ഫ്രീഡം സെയ്ല്‍ ഇന്ന് രാത്രി അവസാനിക്കും