സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം: വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക്

Posted on: September 23, 2020 12:19 pm | Last updated: September 23, 2020 at 4:28 pm

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ആസൂത്രിതമാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വാര്‍ത്ത നല്‍കിയവര്‍ക്കെതിരായാണ് മാനനഷ്ട കേസ് നല്‍കുക. പൊതുഭരണ വകുപ്പാകും നിയമ നടപടി സ്വീകരിക്കുക.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ വിദഗ്ദ സംഘം ഇതിന് പിന്നില്‍ അട്ടിമറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിന്റെ വിലപ്പെട്ട ഫയലുകള്‍ പലതും നഷ്ടപ്പെട്ടതായി മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിദഗ്ദ സംഘത്തിന്റെ പരിശോധനയില്‍ പ്രധാനപ്പെട്ട ഒരു ഫയലുകളും കത്തി നശിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.