സി പി ഐ തലശേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

Posted on: September 21, 2020 9:20 pm | Last updated: September 22, 2020 at 8:07 am

കണ്ണൂര്‍  |സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെ ബോംബേറ്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐ ആരോപിച്ചു.

മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു. സുരേന്ദ്രന്റെ വീട് സിപിഐ- സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു.