Connect with us

Health

സെപ്: 21 ലോക അള്‍ഷിമേഴ്‌സ് ദിനം: അഞ്ച് തെറ്റിദ്ധാരണകൾ അറിയാം

Published

|

Last Updated

ഓര്‍മ നഷ്ടം അര്‍ഥമാക്കുന്നത് അള്‍ഷിമേഴ്‌സ്: കാറിന്റെ താക്കോല്‍ മറക്കുക, ഈയടുത്ത് കണ്ടയാളുടെ പേര് ഓര്‍ത്തെടുക്കാന്‍ സാധിക്കാതിരിക്കുക തുടങ്ങി ഇടക്കിടെയുണ്ടാകുന്ന മറവി സാധാരണ കാര്യമാണ്. ഉറക്കക്കുറവ്, ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുക, ക്ഷീണം, വേണ്ടത്ര ജലം ശരീരത്തില്‍ ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ഈ ഓര്‍മക്കുറവ് സംഭവിക്കാം.

അള്‍ഷിമേഴ്‌സ് കണ്ടെത്തിയാല്‍ പിന്നെ ആ വ്യക്തിയുടെ ജീവിതം കഴിഞ്ഞു: അള്‍ഷിമേഴ്‌സ് രോഗം കണ്ടെത്തിയാല്‍ ആ വ്യക്തിയുടെ ജീവിതം കഴിഞ്ഞു അല്ലെങ്കില്‍ രോഗത്തിനെതിരെ പോരാടാന്‍ സാധിക്കില്ല തുടങ്ങിയ ധാരണ ശരിയല്ല. രോഗം കണ്ടെത്തിയാലും ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവ്യായാമം, സാമൂഹിക ഇടപഴക്കം, മനഃപ്രയാസം കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ വര്‍ഷങ്ങളോളം ഉത്പാദനക്ഷമവും അര്‍ഥപൂര്‍ണവും ഉല്ലാസകരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും.

പാരമ്പര്യ രോഗം: അള്‍ഷിമേഴ്‌സ് ബാധിച്ചവരുടെ മക്കള്‍ തങ്ങള്‍ക്കും രോഗം വരുമോയെന്ന് ഭയക്കാറുണ്ട്. എന്നാല്‍, അത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. അഞ്ച് ശതമാനം മാത്രമാണ് ഇത്തരം സംഭവങ്ങളുണ്ടാകുക.

വൃദ്ധരില്‍ മാത്രമാണ് അള്‍ഷിമേഴ്‌സുണ്ടാകുക: അള്‍ഷിമേഴ്‌സ് രോഗം നാല്‍പ്പതാം വയസ്സില്‍ തന്നെ തുടങ്ങാം.

അള്‍ഷിമേഴ്‌സ് ചികിത്സിച്ച് ഭേദമാക്കാം: നിലവില്‍ അള്‍ഷിമേഴ്‌സിന് ചികിത്സയില്ല. അള്‍ഷിമേഴ്‌സ് ഇല്ലാതാക്കാന്‍ സാധിക്കുന്ന ആഹാരങ്ങളോ മറ്റ് വസ്തുക്കളോ തെളിയിക്കപ്പെട്ടിട്ടില്ല.

Latest