Connect with us

First Gear

ആഡംബര, ഓഫ്‌റോഡ് ശ്രേണിയിലേക്ക് ഗ്ലോസ്റ്ററുമായി എം ജി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആഡംബര, ഓഫ്‌റോഡ് വാഹന പ്രേമികളെ തൃപ്തിപ്പെടുത്തുന്നതാണ് പുതിയ മോഡലായ ഗ്ലോസ്റ്ററെന്ന് എം ജി. ആഡംബരത്തിനൊപ്പം ഓഫ്‌റോഡ് ശേഷി കൂടിയാണ് ഗ്ലോസ്റ്ററിന്റെ പ്രത്യേകത. റോക്ക്, സാന്‍ഡ്, മഡ്, സ്‌നോ ഡ്രൈവ് മോഡുകളില്‍ ലഭ്യമാകും.

ഓഫ്‌റോഡ് അതികായരായ ടൊയോട്ട പ്രാഡോ, മിസ്തുബിഷി പജേറോ എന്നിവയുടെ പകരക്കാരനാകാണ് എം ജിയുടെ ശ്രമം. ഗ്ലോസ്റ്ററിലൂടെ ഇവക്ക് വെല്ലുവിളി ഉയര്‍ത്താനാണ് എം ജി ലക്ഷ്യമിടുന്നത്. ബി എം ഡബ്ല്യു പോലുള്ള ആഡംബര കാര്‍ നിര്‍മാതാക്കൾ നല്‍കുന്ന ചില പ്രത്യേകതകള്‍ ഗ്ലോസ്റ്ററിന്റെ കാബിനില്‍ കാണാം.

2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാകും ഗ്ലോസ്റ്ററിലുണ്ടാകുക. 6 സ്പീഡ് മാന്വല്‍/ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുണ്ടാകും. 2.0 ലിറ്റര്‍ ടര്‍ബോ ഡീസലുമുണ്ടാകും. 2019ലാണ് എം ജി ഇന്ത്യന്‍ വിപണിയിലെത്തിയത്. ഹെക്ടര്‍, ഇസഡ് എസ് ഇവി, ഹെക്ടര്‍ പ്ലസ് എന്നീ എം ജി മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

Latest