കനത്ത മഴ തുടരുന്നു; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറന്നേക്കും

Posted on: September 20, 2020 6:30 pm | Last updated: September 20, 2020 at 8:20 pm

തൃശ്ശൂര്‍ | കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത. റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചതിനാല്‍ വൃഷ്ടി പ്രദേശത്തു കൂടുതല്‍ മഴ പെയ്യുമെന്ന കണക്കുകൂട്ടലില്‍ ആണ് ജില്ല ഭരണകൂടം

. 79.25 മീറ്ററാണ് പീച്ചി
ഡാമിന്റെ പരമാവധി ജലവിതാനം.76.40 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലവിതാനം.രണ്ട് ഡാമുകളിലേക്കും ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.