ലൈഫ് മിഷന്‍: മുഖ്യമന്ത്രിക്കും മൊയ്തീനുമെതിരെ അനില്‍ അക്കര എംഎല്‍എ പോലീസില്‍ പരാതി നല്‍കി

Posted on: September 20, 2020 4:19 pm | Last updated: September 20, 2020 at 7:56 pm

തൃശൂര്‍ | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ സി മൊയ്തീനെതിരെയും അനില്‍ അക്കര എംഎല്‍എ പോലീസില്‍ പരാതി നല്‍കി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്‍പത് കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അനില്‍ അക്കര പോലീസില്‍ പരാതി നല്‍കിയത്.

മുഖ്യമന്തി, മന്ത്രി മൊയ്തീന്‍, ലൈഫ് മിഷന്‍ സിഇഒ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം. വടക്കാഞ്ചേരി പോലീസിലാണ് അനില്‍ അക്കര പരാതി നല്‍കിയിരിക്കുന്നത്.