ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 3.09 കോടിയായി; മരണസംഖ്യയും ഉയരുന്നു

Posted on: September 20, 2020 7:44 am | Last updated: September 20, 2020 at 7:44 am

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,09,82,249 ആയി ഉയര്‍ന്നു. രണ്ട് ലക്ഷത്തി 91,160 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. 5142 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പത് ലക്ഷത്തി 60,872 ആയും ഉയര്‍ന്നു. രണ്ട് കോടി 25,82,580 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യുഎസ് തന്നെയാണ് മുന്നില്‍. യുഎസില്‍ രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രണ്ട് ലക്ഷത്തി 3824 പേര്‍ ഇതുവരെ മരിച്ചു. 42 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലും കൊവിഡ് കുതിച്ചുയരുന്നു. ഇതുവരെ 54 ലക്ഷത്തിലേക്ക് അടുക്കുകയാണ് ഇന്ത്യയിലെ കണക്കുകള്‍. 86,774 പേരാണ് ഇതുവരെ മരിച്ചത്. 43 ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ കൊവിഡ് ബാധിതര്‍ 45 ലക്ഷം കടന്ന് കുതിക്കുകയാണ്. ഒരു ലക്ഷത്തി 36,565 പേരാണ് ഇതുവരെ മരിച്ചത്.

ALSO READ  102 ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു