കൊച്ചിയിൽ അറസ്റ്റിലായവരെ ഇന്ന് ഡൽഹിയിലെത്തിക്കും

Posted on: September 20, 2020 6:49 am | Last updated: September 20, 2020 at 11:21 am

കൊച്ചി | എറണാകുളത്ത് നിന്ന് അൽഖാഇദ ബന്ധം ആരോപിച്ച് എൻഐഎ പിടികൂടിയ മൂന്ന് പേരെ ഇന്ന് ഡൽഹിയിലെത്തിക്കും. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് ഇന്നലെ കേരളത്തിൽ പിടിയിലായത്. ഇതോടാെപ്പം ബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ആറ് പേരെയും പിടികൂടിയിരുന്നു. ഇവരെ ഇന്ന് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും.

എറണാകുളത്ത് പിടിയിലായ മൂന്നുപേരും പശ്ചിമബംഗാൾ സ്വദേശികളാണ്. കെട്ടിട നിര്‍മാണ തൊഴിലാളികളെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ആക്രണണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് 9 പേര്‍ പിടിയിലായതെന്നും എന്‍ ഐ എ അറിയിച്ചു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്.