നിരോധിത മരുന്നുകൾ കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

Posted on: September 19, 2020 10:26 pm | Last updated: September 19, 2020 at 10:26 pm

റിയാദ് | സഊദി തലസ്ഥാനമായ റിയാദിൽ ആംഫെറ്റാമൈന്‍ ഗുളികകള്‍ കൈവശം വെച്ചതിന്  രണ്ട്  പേരെ അറസ്റ്റു ചെയ്തതായി സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ (ജി ഡി എന്‍ സി) അറിയിച്ചു.

രാജ്യത്ത്  നിരോധിച്ച 17,500 ആംഫെറ്റാമൈന്‍ ഗുളികകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇത്തരം നിരോധിത ഇനത്തിൽ പെട്ട മരുന്നുകൾ ഉപയോഗിക്കുന്നതും അവ കൈവശം വെക്കുന്നതിനും കനത്ത ശിക്ഷയാണ് നൽകുന്നത്.

പിടികൂടിയവർക്കെതിരെ  നിയമ നടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു

ALSO READ  എസ് വൈ എസ് സാന്ത്വനവും ഐ സി എഫും കൈകോര്‍ത്തു; സഊദിയിലെ ബെംഗളൂരു സ്വദേശിക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കി