ഐ പി എല്‍ പൂരത്തിന് കൊടിയേറി

Posted on: September 19, 2020 8:12 pm | Last updated: September 20, 2020 at 7:24 am

ദുബൈ | ഐ പി എല്‍ 13-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ബാറ്റിംഗോടെ തുടക്കം. ടോാസ് നേടി ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുംബൈ ക്യാപ്റ്റനും ഹിറ്റ്മാനുമായ രോഹിത് ശര്‍മയും ഡി കോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും അഞ്ചാം ഓവറില്‍ രോഹിതിനെ മടക്കി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ആറ് ഓവറില്‍ 51ന് രണ്ട് എന്ന നിലയിലാണ്‌.

കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ ഫൈനലില്‍ അടക്കം മുംബൈക്കായിരുന്നു ജയം. സര്‍പ്രൈസ് ഇലവനുമായാണ് ചെന്നൈ ഇറങ്ങിയത്. ഷെയിന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, ലുങ്കി എങ്കിഡി, സാം കറന്‍ എന്നിവരാണ് ചെന്നൈ നിരയിലെ വിദേശികള്‍. ഇമ്രാന്‍ താഹിറിനെ പുറത്തിരുത്തിയത് അപ്രതീക്ഷിതമായി. മുംബൈ ആവട്ടെ ക്വിന്റണ്‍ ഡീ കാക്ക്, ജെയിംസ് പാറ്റിന്‍സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നീ താരങ്ങളെയാണ് ഇറക്കിയത്.