ബി എം ഡബ്ല്യു ആര്‍18 ഇന്ത്യയില്‍; വില 18.90 ലക്ഷം

Posted on: September 19, 2020 6:31 pm | Last updated: September 19, 2020 at 6:31 pm

ന്യൂഡല്‍ഹി | ആഡംബര ഇരുചക്ര പ്രേമികള്‍ ഏറെ കാത്തിരുന്ന ആര്‍ 18 ക്രൂസര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ബി എം ഡബ്ല്യു മോട്ടോര്‍റാഡ്. 18.90 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഫസ്റ്റ് എഡിഷന്‍ എന്നീ വകഭേദങ്ങളിലാണ് ഈ മോഡല്‍ ലഭിക്കുക. ഫസ്റ്റ് എഡിഷന് 21.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എയര്‍/ ഓയില്‍ കൂള്‍ഡ് ഇരട്ട സിലിന്‍ഡര്‍ ബോക്‌സര്‍ എന്‍ജിനാണ് ആര്‍ 18 ക്രൂസറിന്റെത്. കമ്പനി ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും കരുത്തുറ്റ ബോക്‌സര്‍ എന്‍ജിനാണിത്. 1802 സി സി എന്‍ജിനാണ് വരിക.

6 സ്പീഡ് ട്രാന്‍സ്മിഷന്‍, സിംഗിള്‍ ഡിസ്‌ക് ഡ്രൈ ക്ലച്ച് തുടങ്ങിയവ കൂടുതല്‍ കരുത്ത് നല്‍കുന്നു. ഫസ്റ്റ് എഡിഷന് കൂടുതല്‍ സവിശേഷതകള്‍ വരുന്നുണ്ട്. റെയ്ന്‍, റോള്‍, റോക്ക് എന്നീ റൈഡിംഗ് മോഡുകളില്‍ ബൈക്ക് ലഭിക്കും.

ALSO READ  കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കോന ഇവി തിരിച്ചുവിളിച്ച് ഹ്യൂണ്ടായി