നവംബറോടെ റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകും

Posted on: September 18, 2020 12:37 pm | Last updated: September 18, 2020 at 3:21 pm

ന്യൂഡല്‍ഹി | റഷ്യന്‍ നിര്‍മിത കൊവിഡ് വാക്സിന്‍ ഇന്ത്യയിലെത്തിക്കുന്നതിന് കരാര്‍. ഹൈദരാബാദ് ആസ്ഥനമാുള്ള ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആണ് റഷ്യയിലെ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടു(ആര്‍ ഡി ഐ എഫ്) മായി കരാറിലെത്തിയത്. റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക്- വിയുടെ പത്ത് കോടി വാക്സിനാകും ഇന്ത്യയില്‍ നിര്‍മിക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷമാകും വിപണിയിലെത്തുക.

ലോകത്ത് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ കൊവിഡ് വാക്സിനാണ് റഷ്യയുടേത്. മേയ്ക്ക് ഇന്‍ ഇന്ത്യയില്‍പ്പെടുത്തിയാകും നിര്‍മാണം. തീരുമാനം രാജ്യത്തെ ഫാര്‍മ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി കിറില്‍ ദിമിത്രീവ് അഭിപ്രായപ്പെട്ടു.