അമിത് ഷാ ആശുപത്രി വിട്ടു

Posted on: September 17, 2020 9:01 pm | Last updated: September 18, 2020 at 6:59 am

ന്യൂഡല്‍ഹി | കൊവിഡ് മുക്തനായ ശേഷം ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടിന് മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സ തേടിയ അമിത് ഷാ രോഗം ഭേദമായി ആഗസ്റ്റ് 14 ന് ആശുപത്രിവിട്ടു. എന്നാല്‍, ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായതോടെ ആഗസ്റ്റ് 17 ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ പൂര്‍ത്തിയാക്കി ആഗസ്റ്റ് 30 ന് ആശുപത്രി വിട്ടു. എന്നാല്‍ ഡോക്ടര്‍മാര്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 12 ന് വീണ്ടും എയിംസ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.