ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൊവിഡ്

Posted on: September 14, 2020 9:33 pm | Last updated: September 15, 2020 at 7:45 am

ന്യൂഡല്‍ഹി | ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്സിസോദിയക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. മനീഷ് സിസോദിയ തന്നെയാണ് ട്വറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതായും സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ട്വിറ്റില്‍ പറയുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാകുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് സിസോദിയ വ്യക്തമാക്കി. പനി ബാധിച്ചതിനെ തുടര്‍ന്ന് സിസോദിയ തിങ്കളാഴ്ച നടന്ന ഏകദിന നിയമസഭാസമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.