Connect with us

Saudi Arabia

ബിനാമി ബിസിനസ് : പത്ത് ലക്ഷം സഊദി റിയാല്‍ പിഴ ശിക്ഷ

Published

|

Last Updated

ജിദ്ദ  |സഊദിയില്‍ വിദേശികള്‍ക്ക് ബിസിനസ് നടത്തുന്നതിനായി ബിനാമിയായി നിന്ന സ്വദേശി പൗരനെ ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. അനധികൃത നിര്‍മാണ പ്രവ്യത്തി ബിസിനസില്‍ ഏര്‍പ്പെട്ട കേസിലാണ് വിധി

കേസില്‍ രണ്ട് സ്വദേശി പൗരന്മാരെയും ഒരു സിറിയക്കാരനെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട് .രാജ്യത്ത് നിയമവിരുദ്ധമായി ബിനാമി ബിസിനസ്സ് നടത്തുന്നതിന് വിദേശികള്‍ക്ക് സഹായം ചെയ്താല്‍ പത്ത് ലക്ഷം റിയാലാണ് പിഴ ചുമത്തുന്നത് .കൂടാതെ വിദേശിയെ നാടുകടത്തുകയും നിയമ ലംഘനം നടത്തിയ സ്ഥാപനം അടച്ചുപൂട്ടുകയും ലൈസന്‍സ് റദ്ദാക്കുകയും നിയമലംഘകരുടെ സ്വന്തം ചെലവില്‍ രാജ്യത്തെ പ്രാദേശിക പത്രത്തില്‍ വിധി പ്രസിദ്ധീകരിച്ച് മാനനഷ്ടശിക്ഷ നല്‍കാനുമാണ് നിയമം അനുശാസിക്കുന്നത്

ഇത്തരം ബിനാമി ബിസിനസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ വാണിജ്യ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 1900 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു,