25 എം പിമാര്‍ക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും കൊവിഡ്

Posted on: September 14, 2020 7:40 pm | Last updated: September 14, 2020 at 7:40 pm

ന്യൂഡല്‍ഹി  | മീനാക്ഷി ലേഖി, അനന്ത് കുമാര്‍ ഗെഹ്‌ഡെ, സത്യപാല്‍ സിംഗ് തുടങ്ങി 25 എം പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലിമെന്റിലെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായി നടത്തിയ നിര്‍ബന്ധിത കൊവിഡ് പരിശോധനയിലാണ് 17 ലോക്‌സഭാ എം പിമാര്‍ക്കും ഒമ്പത് രാജ്യസഭാ എം പിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് ടെസ്റ്റ് നടത്തിയ  17 എം പിമാരില്‍ ബി ജെ പി നേതാവായ ഹനുമാന്‍ ബെനിവാളിന് ആദ്യ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നടത്തിയ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.

ലോക്‌സഭയിലെ  11 ബി ജെ പി എം പിമാര്‍, വൈ എസ് ആര്‍ കോണ്‍ഗ്രസിലെ രണ്ട് എം പിമാര്‍, ശിവസേന, ഡി എം കെ, ആര്‍ എല്‍ പി എന്നി പാര്‍ട്ടികളിലെ ഒരോ എം പിമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുഖ്ബീര്‍ സിംഗ് ജോണ്ഡപൂരിയ, മീനാക്ഷി ലേഖി, സുഖാന്ത മജുംദാര്‍, അനന്ത് കുമാര്‍ ഹെഗ്‌ഡെ, ഗോഡിയറ്റ് മാധവി, പ്രതാപ്, റാവ് ജാദവ്, ജനാര്‍ദനന്‍ സിംഗ് സിഗ്രിവാള്‍, ബിദൂയത്ത് ബാരന്‍ മഹത്തോ, പ്രധാന്‍ ബറൂഹ്, എന്‍ റെഡ്ഡിയപ്പ, സെല്‍വം ജി, പ്രതാപ് റാവ് പാട്ടീല്‍, റാം ശങ്കര്‍ ഖതാരിയ, പ്രവേശ് സാഹിബ് സിംഗ്, സത്യപാല്‍ സിംഗ്, റോഡ്മല്‍ നഗര്‍ എന്നി എം പിമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 എം പിമാര്‍ക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കുമാണ് ഇന്ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

കേന്ദ്രമന്ത്രി അമിത് ഷായെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ലിമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം വീണ്ടും പരിശോധന നടത്തിയിരുന്നു. അതേസമയം, അതീവ ജാഗ്രതോടെയാണ് ഇന്ന് പാര്‍ലിമെന്റ് സെഷന്‍ ആരംഭിച്ചത്.

ALSO READ  തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; ചെന്നൈയിലും മധുരയിലും കൂടുതല്‍ കര്‍ശനം