24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കൊവിഡ്, 1,136 മരണം; രാജ്യത്ത് സ്ഥിതി രൂക്ഷമായി തുടരുന്നു

Posted on: September 14, 2020 11:15 am | Last updated: September 14, 2020 at 7:38 pm

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,136 മരണങ്ങളും സംഭവിച്ചു. മഹാമാരി ബാധിച്ചവരുടെ ആകെ എണ്ണം 48 ലക്ഷം കവിഞ്ഞിട്ടുണ്ട്. 48,46,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79,773 ആണ് ആകെ മരണം. 37,79,927 പേര്‍ രോഗമുക്തരായി. 9,86,315 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, യു പി എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെയും മരണങ്ങളുടെയും എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമതുള്ളത്.