Connect with us

National

ഇന്ത്യന്‍ സായുധ സേന എന്തിനും തയ്യാര്‍: ബിപിന്‍ റാവത്ത്

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ സായുധ സേന എന്തിനും തയ്യാറാണെന്ന് പാര്‍ലിമന്റെറി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ഡീഫന്‍സ് ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം നടത്തുന്ന പ്രകോപനപരമായ നീക്കത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദ്യമായി പങ്കെടുത്ത മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യാ- ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന ഏത് നീക്കത്തെയും തടയുന്നതിനായി ഇന്ത്യന്‍ സായുധ സേന മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കമ്മിറ്റിയെ അറിയിച്ചു.

പ്രതിരോധ സേന ജാഗ്രതയിലാണെന്നും അതിര്‍ത്തിയില്‍ എന്ത് നീക്കമുണ്ടായാലും ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest