കേന്ദ്രമന്ത്രി സുരേഷ് അങ്കടിക്ക് കൊവിഡ്

Posted on: September 11, 2020 5:28 pm | Last updated: September 11, 2020 at 5:28 pm

ന്യൂഡൽഹി| കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അങ്കടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുഖമായിരിക്കുന്നെന്നും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച് സ്വയം നിരീക്ഷണത്തിൽ പോയതായും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരും ആരോഗ്യം നിരീക്ഷിക്കാനും എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്താനും അഭ്യർഥിക്കുന്നു.