4ജി ഫീച്ചര്‍ ഫോണുമായി നോക്കിയ

Posted on: September 6, 2020 6:25 pm | Last updated: September 6, 2020 at 6:25 pm

എസ്‌പോ | 4ജി കരുത്തോടെ പുതിയ നോക്കിയ ഫീച്ചര്‍ ഫോണ്‍ ഇറക്കാന്‍ എച്ച് എം ഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു. ഫീച്ചര്‍ ഫോണിന്റെ പ്രധാന സവിശേഷതകള്‍ പുറത്തായിട്ടുണ്ട്. ടി എ- 1278 എന്നാണ് ഇതിന്റെ പേര്.

2.4 ഇഞ്ച് ടി എഫ് ടി ഡിസ്‌പ്ലേയാണുണ്ടാകുക. 1150 എം എ എച്ച് ബാറ്ററി, 64 എം ബി റാം, 128 എം ബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ് ഡി കാര്‍ഡിലൂടെ 32ജിബി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. കറുപ്പ്, ടര്‍ഖോയിസ് നിറങ്ങളില്‍ ലഭ്യമാകും.

യു എസ് ബി കേബിള്‍, ജി എസ് എം- 4ജി എല്‍ ടി ഇ, ബ്ലൂടൂത്ത്, എഫ് എം റേഡിയോ എന്നിവയുമുണ്ടാകുമെന്ന് ടിനാ ലിസ്റ്റിംഗില്‍ പറയുന്നു. മൂന്ന് തരത്തിലുള്ള 4ജി ഫീച്ചര്‍ ഫോണുകളും നോക്കിയ തയ്യാറാക്കുന്നുണ്ട്. നോക്കിയ 215 2020 എന്ന സ്മാര്‍ട്ട്‌ഫോണും 5ജി കരുത്തോടെ നോക്കിയ 225 എന്നീ മോഡലുകളും തയ്യാറാക്കുന്നുണ്ട്.

ALSO READ  5ജി കരുത്തോടെ റിയല്‍മി എക്‌സ്7, പ്രോ വിപണിയില്‍