അളവില്‍ അധികം മദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Posted on: September 6, 2020 3:39 pm | Last updated: September 6, 2020 at 6:27 pm

ചേര്‍ത്തല | നിയമപരമായി കൈവശം വെക്കാവുന്നതില്‍ അധികം അളവില്‍ മദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ ഷിബുവിനെയാണ് ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനപരിശോധനക്കിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കുകയായിരുന്നു.