പോപ്പുലർ തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ

Posted on: September 5, 2020 11:05 pm | Last updated: September 5, 2020 at 11:05 pm

പത്തനംതിട്ട | കോന്നി വകയാർ പോപ്പുലർ തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതികൾക്ക് വിദേശ ബന്ധമുള്ളതിനാൽ ഇൻറർപോൾ അന്വേഷണവും ആവശ്യമാണ്. നൂറുകണക്കിന് നിക്ഷേപകരെയാണ് പോപ്പുലർ ഉടമയും മക്കളും ചേർന്ന് കബളിപ്പിച്ചത്.

കോന്നി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ പോപുലർ ശാഖകളുടെ കീഴിൽ വരുന്ന സ്റ്റേഷനുകളിലും പരാതികൾ സ്വീകരിച്ച് കേസടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. ഡി ജി പി നിർദേശ പ്രകാരമാണ് കോന്നിയിൽ മാത്രമായി കേസ് ഒതുക്കിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമെരുക്കുകയാണ് പൊലീസ്. മറ്റ് സ്റ്റേഷനുകളിൽ  പരാതികൾ സ്വീകരിച്ചാലും കേേസടുക്കുന്നില്ല.  പരാതികൾ കോന്നി സ്റേറഷനിൽ അയച്ച് കൊടുത്ത് അവർ അന്വേഷിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

കേസിന്റെ ഗതി മാറ്റാനാണ് ശ്രമം. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്. എന്നാൽ മൂന്ന് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചേർത്തിട്ടുള്ളത്. അതാത് ജില്ലാ കലക്ടർമാർ അന്വേഷിച്ച് റിപ്പോർട്ട് പ്രത്യേക കോടതിയിൽ നൽകാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.  എല്ലാ സ്റ്റേഷനുകളിലും പരാതി ലഭിക്കുന്ന മുറക്ക് പോലീസ് അന്വേഷിക്കാൻ തയ്യാറാകണം. നിക്ഷേപം മുഴുവൻ ഷെയറാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

തങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റായാണ് പണം നിക്ഷേപിച്ചത്. നിക്ഷേപത്തിന് 21 ഓളം വ്യാജ കമ്പനികളുടെ ഷെയർ സർട്ടിഫിക്കറ്റുകളാണ് ലഭിച്ചത്.  സർട്ടിഫിക്കറ്റുകൾ ആഴ്ചകൾ കഴിഞ്ഞാണ് നൽകുന്നത്. ഷെയറിലേക്ക് മാറ്റിയത് സംബന്ധിച്ച് ചോദിച്ചാൽ ഈ രീതിയിലെ പറ്റുകയൂള്ളുവെന്ന് പറഞ്ഞ് ശാഖാ മാനേജർമാർ ഒഴിയുകയായിരുന്നു. 200 പേരിൽനിന്നു മാത്രമെ ഇവർക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. കൂടുതൽ നിക്ഷേപം സ്വീകരിക്കാനാണ് വിവിധ സ്ഥാപനങ്ങൾ രൂപവത്കരിച്ചത്. ഉടമ കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ 78 കോടിയുടെ ആസ്തി മാത്രമാണ് പറയുന്നത്. എന്നാൽ 4000 കോടിയെങ്കിലും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പോപ്പുലർ കമ്പനി പാപ്പർ അല്ലെന്ന് തെളിയിക്കാൻ കഴിയുന്ന  രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 60 ഓളം പേജ് വരുന്ന കമ്പനിയുടെ ആഡിറ്റ് റിപ്പോർട്ടുകളുണ്ട്. ഇത്കോടതിയിൽ ഹാജരാക്കി കേസ്ഫയൽചെയ്യും. 2016 ലാണ് തട്ടിപ്പ് ആസുത്രണം ചെയ്യുന്നത്. പെൺമക്കളുടെ പേരിലേക്ക് ആസ്തികൾ മുഴുവാൻ  മാറ്റിയത് തട്ടിപ്പിന് വേണ്ടിയാണ്. പണയ സ്വർണ്ണം അടുത്തുള്ള ബാങ്കുകളിൽ വെച്ച് പണം എടുക്കാൻ സി .ഇ .ഒ ആയ മൂത്ത മകൾ ശാഖാ മാനേജർമാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

സമീപകാലത്ത് 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു കൂടുതൽ നിക്ഷേപം സ്വീകരിക്കുകയുണ്ടായി. പ്രായമായ പലരും നിക്ഷേപ തുകയിലെ പലിശകൊണ്ടാണ് കഴിഞ്ഞിരുന്നത്. ഇപ്പോൾ മരുന്നു വാങ്ങാൻപോലും പണം ഇല്ലാതെ ദുരിതമനുഭവിക്കയാണന്നും അവർ പറഞ്ഞു. വാർത്തസേമമളനത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡൻറ് സി .എസ് .നായർ തട്ടയിൽ, വൈസ് പ്രസിഡൻറ് പി .സുരേഷ്കുമാർ കിടങ്ങന്നൂർ, ജില്ലാ കോ ഓർഡിനേറ്റർ സാം ജോൺ ചാത്തന്നൂർ, അന്നമ്മ തോമസ് വകയാർ എന്നിവർ പെങ്കടുത്തു.

ALSO READ  കൊവിഡ്: അടൂരില്‍ ആശങ്കപ്പെടുത്തി രോഗ വ്യാപനം