സംരക്ഷണാവകാശം ലഭിച്ചില്ല; യുവാവ് മകളെ കൊന്ന് ആത്മഹത്യ ചെയ്തു

Posted on: September 5, 2020 6:08 pm | Last updated: September 5, 2020 at 6:08 pm

ഹൈദരാബാദ്|  സംരക്ഷണാവകാശം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് അഞ്ച് വയസ്സുകാരിയായ മകളെ കൊന്ന് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് ദാരുണമായ സംഭവം നടന്നത്. നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത ഗണേഷ് എന്ന യുവാവാണ് മകളെ കുളിമുറിയിൽ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തതത്. മുറിയിൽ നിന്ന് ഗണേഷ് റെക്കോർഡ് ചെയ്ത സെൽഫി വീഡിയോ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

പ്രണയിച്ച് വിവാഹിതരായ ഗണേഷും ഭാര്യയും വിവാഹേതരബന്ധത്തെ തുടർന്ന് വിവാഹമോചനം നേടിയിരുന്നു. തുടർന്ന് മകളുടെ സംരക്ഷണവകാശം ആവശ്യപ്പെട്ട് ഭാര്യയെ സമീപിച്ചെങ്കിലും കിട്ടിയില്ല. കൂടാതെ ഭാര്യ മകളെ പീഡിപ്പിച്ചിരുന്നതായും വീഡിയോയിൽ ആരോപിച്ചിട്ടുണ്ട്. മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.