വാട്ട്‌സാപ്പില്‍ വെക്കേഷന്‍ മോഡ് വീണ്ടും

Posted on: September 3, 2020 3:22 pm | Last updated: September 3, 2020 at 3:22 pm

ന്യൂയോര്‍ക്ക് | വാട്ട്‌സാപ്പില്‍ വെക്കേഷന്‍ മോഡ് വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ട്. പുതിയ മെസ്സേജുകള്‍ ലഭിക്കുന്ന അവസരത്തില്‍ പോലും ആര്‍ക്കൈവ്ഡ് ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ ചാറ്റ് ആര്‍ക്കൈവ് ചെയ്യാന്‍ സാധിക്കുമെങ്കിലും പുതിയ മെസ്സേജുകള്‍ വരുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ പോപ് അപ് ആയി വരും.

ഒരു വര്‍ഷം മുമ്പ് വെക്കേഷന്‍ മോഡ് വാട്ട്‌സാപ്പ് അവതരിപ്പിച്ചെങ്കിലും വൈകാതെ പിന്‍വലിക്കുകയായിരുന്നു. ആന്‍ഡ്രോയ്ഡിനുള്ള വി2.20.199.8 (v2.20.199.8) ബീറ്റ വേര്‍ഷനിലാണ് വാട്ട്‌സാപ്പ് ഈ ഫീച്ചര്‍ വീണ്ടും ആരംഭിച്ചത്.

ഈ ഫീച്ചര്‍ വീണ്ടും വരുന്നതോടെ, പുതിയ മെസ്സേജ് വരുമ്പോള്‍ ചാറ്റുകള്‍ ആര്‍ക്കൈവില്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലേക്ക് വരും. ഇതില്‍ അമര്‍ത്തുന്നതോടെ ആര്‍ക്കൈവ്ഡ് ചാറ്റ്‌സ് എന്ന സെക്ഷന്‍ വരും. ഇവിടെ നോട്ടിഫിക്കേഷന്‍ എന്ന പുതിയ ബട്ടണുണ്ടാകും. അവിടെ നോട്ടിഫൈ ന്യൂ മെസ്സേജ്‌സ്, ഓട്ടോ ഹൈഡ് ഇനാക്ടീവ് ചാറ്റ്‌സ് എന്നീ ഒപ്ഷനുമുണ്ടാകും.

ALSO READ  ഷവോമിയുടെ ഈ ഫോണുകളില്‍ നിരോധിത ചൈനീസ് ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം