പൊള്ളലേറ്റ 65കാരന്‍ മരിച്ചു; ഭാര്യ അറസ്റ്റില്‍

Posted on: September 1, 2020 8:29 pm | Last updated: September 1, 2020 at 8:31 pm

തിരുവല്ല | പത്തനംതിട്ടയിലെ തിരുവല്ലയില്‍ ഭാര്യ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വള്ളംകുളം സ്വദേശി കെ കെ സോമന്‍ (65) ആണ് കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.

ഉറങ്ങിക്കിടന്ന തന്നെ ഭാര്യ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്ന് ചികിത്സയിലിരിക്കെ സോമന്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഭാര്യ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 24 നാണ് സോമന് പൊള്ളലേറ്റത്.