സ്വര്‍ണക്കടത്തു കേസ്: സെക്രട്ടേറിയറ്റില്‍ എന്‍ ഐ എ സംഘം പരിശോധന നടത്തി

Posted on: September 1, 2020 5:40 pm | Last updated: September 2, 2020 at 8:13 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ സംഘം സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തി. സെക്രട്ടേറിയറ്റിലെ സെര്‍വര്‍ റൂം, സി സി ടി വി ദൃശ്യങ്ങള്‍ തുടങ്ങിയവയാണ് അന്വേഷണ ഏജന്‍സിയുടെ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.

സംസ്ഥാന ഐ ടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുല്ലയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.