24 മണിക്കൂറിനിടെ രാജ്യത്ത് 70000ത്തിനടുത്ത് കൊവിഡ് കേസ്

Posted on: September 1, 2020 10:25 am | Last updated: September 1, 2020 at 2:57 pm

ന്യൂഡല്‍ഹി |  രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുതിക്കുന്നു. 24 മണിക്കൂറിനിടെ 69,921 കേസും 819 മരണവുമാണ് രാജ്യത്ത് ഉണ്ടായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. 65,288 ജീവനുകളും ഇതിനകം പൊലിഞ്ഞു. 7,85,996 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 28,39,883 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,92,541 കേസും 24,581 മരണവുമാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 11852 കേസും 184 മരണവും സംസ്ഥാനത്തുണ്ടായി. ആന്ധ്രപ്രദേശും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. ഇന്നലെ മാത്രം ആന്ധ്രയില്‍ 10004 കേസും 85 മരണവും തമിഴ്‌നാട്ടില്‍ 5956 കേസും 91 മരണവും കര്‍ണാടകയില്‍ 6495 കേസും 113 മരണവും റിപ്പോര്‍ട്ട് ചെയ്തു.