Business
സഊദിയില്‍ രണ്ട് പുതിയ വാതക, എണ്ണപ്പാടങ്ങള്‍ കണ്ടെത്തി
 
             റിയാദ് | സഊദി അറേബ്യയില്‍ പുതുതായി രണ്ട് വാതക, എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് പുതിയ എണ്ണ ശേഖരവും വാതക ശേഖരവും കണ്ടെത്തിയത്.

അല്‍ ജൗഫ് മേഖലയില്‍ വാതക ശേഖരവും വടക്കന്‍ മേഖലയിലെ അബ്രാക്ക് അല്‍ തലൂല്‍ പ്രദേശത്ത് എണ്ണ ശേഖരവുമാണ് കണ്ടെത്തിയത്. ഈ വര്‍ഷം സഊദി അറാംകോ കണ്ടെത്തിയ മൂന്നാമത്തെ വാതക, എണ്ണപ്പാടമാണിത്. വടക്ക് പടിഞ്ഞാറന്‍ ഭാഗത്തും സെന്‍ട്രല്‍ ബിസിനസ് മേഖലയിലുമാണ് നേരത്തേ കണ്ടെത്തിയ പ്രദേശങ്ങള്‍.
പുതിയ വാതക എണ്ണപ്പാടങ്ങളുടെ കണ്ടെത്തലുകള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനയുണ്ടാകുമെന്നും മേഖലകളില്‍ എണ്ണ, വാതകം എന്നിവയുടെ അളവ് വിലയിരുത്തുന്നതിനായി സഊദി അറാംകോ പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.