Kerala
ആലപ്പുഴയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കനാലില്‍

ആലപ്പുഴ | മധ്യവയസ്‌കന്റെ മൃതദേഹം വെള്ളാപ്പള്ളി പള്ളിക്ക് സമീപം കനാലില്‍ കണ്ടെത്തി. പവര്‍ ഹൗസ് വാര്‍ഡ് കൈതപ്പോള പുരയിടത്തില്‍ പരേതനായ ജയ്ലനിയുടെ മകന്‍ മെഹമ്മൂദ് (56)ന്റെ മൃതദേഹം ആണ് കനാലില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് അഞ്ച് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്ക് ഇടക്ക് ചുഴലി വരാറുണ്ടായിരുന്നു എന്നും കനാല്‍ കരയിലൂടെ നടന്നപ്പോള്‍ ഇത്തരത്തില്‍ സംഭവിച്ചത് ആവാം വെള്ളത്തില്‍ വീഴാന്‍ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
---- facebook comment plugin here -----