Kerala
പത്മനാഭസ്വാമി ക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി തുറക്കും

തിരുവനന്തപുരം| കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട പത്മനാഭസ്വാമി ക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി തുറന്ന് കൊടുക്കും. രാവിലെ എട്ട് മുതല്‍ 11 വരെയും വൈകീട്ട് അഞ്ച് മുതലും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുമെന്ന് ക്ഷേത്ര ഭരണാധികാരികള്‍ അറിയിച്ചു.
ഭക്തര്‍ ദര്‍ശനം നടത്തുന്നതിന് ഒരു ദിവസം മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ക്ഷേത്ര ദര്‍ശന സമയത്ത് രജിസ്റ്റര്‍ ചെയ്ത ഫോമിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി കൈവശം വെയ്ക്കണമെന്നും അധികാരികള്‍ അറിയിച്ചു.
ഭക്തര്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 21നാണ് ക്ഷേത്രം അടച്ചിട്ടത്. പകല്‍ സമയത്ത് 35 പേരെ മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുള്ളു. ഒരു ദിവസം ആകെ 665 പേര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളുവെന്നും ക്ഷേത്ര ഭരണാധികാരികള്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.