Covid19
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

തിരുവനന്തപുരം | കൊവിഡ് 19നെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചയ്തു. മലപ്പുരം, തിരുവനന്തപുരം കാസര്‍കോട് ജില്ലകളിലാണ് മരണം. കാസര്‍കോട് കാഞ്ഞങ്ങാട് മാട്ടുമ്മല്‍ സ്വദേശി അബ്ദുല്ലയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ഇദ്ദേഹത്തിന്റെ സഹോദരന് രോഗം സ്ഥിരീകരിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു.
കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമന (70) യാണ് തിരുവനന്തപുരത്ത് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ ഹാജിക്ക് ഹൃദയ സംബഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്.