അപൂര്‍വ കണ്ടെത്തലുമായി ഇന്ത്യയുടെ ആസ്‌ട്രോസാറ്റ്

Posted on: August 25, 2020 5:15 pm | Last updated: August 25, 2020 at 5:15 pm

ബെംഗളൂരു | ഇന്ത്യയുടെ പ്രഥമ മള്‍ട്ടി- വേവ്‌ലെംഗ്ത് ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് അപൂര്‍വ കണ്ടെത്തല്‍ നടത്തി. ഭൂമിയില്‍ നിന്ന് 930 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സിയില്‍ നിന്നുള്ള അതിശക്തമായ അള്‍ട്രാവയലറ്റ് പ്രകാശമാണ് ആസ്‌ട്രോസാറ്റ് കണ്ടെത്തിയത്.

പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂനിവേഴ്‌സിറ്റി ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (ഐ യു സി എ എ) ആണ് ഇക്കാര്യം അറിയിച്ചത്. ഐ യു സി എ എ ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കുന്ന ആഗോള സംഘമാണ് പ്രധാന നേട്ടത്തിന് പിന്നില്‍. എ യു ഡി എഫ് എസ് 01 എന്ന ഗ്യാലക്‌സിയില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മിയാണ് കണ്ടെത്തിയത്.

ഒരേ സമയം പ്രവര്‍ത്തിക്കുന്ന അഞ്ച് എക്‌സ്‌റേ, അള്‍ട്രാവയലറ്റ് ടെലസ്‌കോപുകളാണ് ആസ്‌ട്രോസാറ്റിലുള്ളത്. ഐ യു സി എ എയിലെ ആസ്‌ട്രോണമി പ്രൊഫസറായ ഡോ. കനക് സാഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഇന്ത്യക്ക് പുറമെ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, അമേരിക്ക, ജപ്പാന്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഈ സംഘത്തിന്റെ ഭാഗമാണ്.

ALSO READ  ഭൂമിയുടെ ഭാവിയിലേക്ക് വെളിച്ചം വീശി മമ്മിരൂപത്തിലായ സസ്യങ്ങള്‍