National
യു പിയില്‍ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ലഖ്‌നോ | യു പി യില്‍ സഹാറ സമയ് ഹിന്ദി ചാനലിലെ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അരവിന്ദ് സിംഗ്, ദിനേശ് സിംഗ്, സുനില്‍ കുമാര്‍ സിംഗ് എന്നീ പ്രതികളാണ് അറസ്റ്റിലായത്.
സഹാറ സമയ് ചാനലില്‍ പ്രവര്‍ത്തിച്ചരുന്ന രത്തന്‍ സിംഗ്(42) ബല്ലിയ ജില്ലയിലെ ഫെഫാനയില്‍ തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തുുവെച്ച് അജ്ഞാതര്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് യു പിയില്‍ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ ജൂലൈ 22ന് ഗാസിയബാദില്‍ മകളുടെ മുന്നില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷി കൊല്ലപ്പെട്ടത്. മക്കളുമായി യാത്ര ചെയ്യുന്നതിനിടെ തടഞ്ഞു നിര്‍ത്തി അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു.
---- facebook comment plugin here -----