National
എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന് മകന്‍

ന്യൂഡല്‍ഹി | സുപ്രസിദ്ധ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും കൊവിഡ് മുക്തനായെന്നും അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍.
നിരന്തരമായ പിന്തുണക്കും പ്രാര്‍ഥനക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. കൊവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും എസ് പി ചരണ്‍ അറിയിച്ചു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----