Business
ചരിത്ര നഷ്ടത്തില്‍ ഓയില്‍ ഇന്ത്യ

മുംബൈ | രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഓയില്‍- ഗ്യാസ് കമ്പനിയായ ഓയില്‍ ഇന്ത്യക്ക് ചരിത്രത്തിലെ രണ്ടാം പാദവാര്‍ഷിക നഷ്ടം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ക്രൂഡ് എണ്ണയില്‍ വലിയ വിലത്തകര്‍ച്ചയുണ്ടായതാണ് കാരണം.
ഈ വര്‍ഷം ആദ്യപാദത്തില്‍ 248.61 കോടിയുടെ നഷ്ടം ഓയില്‍ ഇന്ത്യക്കുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന സമയത്ത് 624.80 കോടിയുടെ ലാഭമുണ്ടായിരുന്ന സ്ഥാനത്താണിത്. നേരത്തേ 2018- 19 സാമ്പത്തിക വര്‍ഷത്തിൽ പാദവാര്‍ഷിക നഷ്ടമുണ്ടായിരുന്നു.
ജൂണില്‍ എണ്ണക്ക് ബാരലിന് 30.43 ഡോളറായി താഴ്ന്നിരുന്നു. കഴിഞ്ഞ വര്‍ഷമിത് 66.33 ഡോളറായിരുന്ന സ്ഥാനത്താണിത്. കമ്പനിയുടെ എണ്ണയുത്പാദന ചെലവ് ബാരലിന് 32- 33 ഡോളറാണ്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 0.75 ദശലക്ഷം ടണ്‍ ക്രൂഡ് ആണ് ഓയില്‍ ഇന്ത്യ ഉത്പാദിപ്പിച്ചത്.
---- facebook comment plugin here -----